About Us

കേരളത്തിലെ പ്രബലമായ അമ്പലവാസി സമുദായങ്ങളില്‍ ഒന്നാണ്‌ പൊതുവാള്‍ സമുദായം. പൂരാതനകാലം മുതല്‍ ക്ഷേത്രങ്ങളില്‍ ഇടയക്കകൊട്ട്‌, ചെണ്ടകൊട്ട്‌, മാലകെട്ട്‌, അടിച്ചുതളി തുടങ്ങിയ അടിയന്തിര പ്രവര്‍ത്തി നടത്തിവരുന്ന പൊതുവാള്‍ വിഭാഗം ബന്ധപ്പെട്ട ക്ഷേത്രപരിസരങ്ങളിലാണ്‌ താമസമുറപ്പിച്ചിരിക്കുന്നത്‌. കാലക്രമേണ തൊഴില്‍ തേടി നാടുവിട്ടുപോയവര്‍,കേരളത്തിനു പുറത്തും വിദേശത്തും സ്ഥിരതാമസമാക്കുകയായി അപ്രകാരം പരസ്‌പരം അറിയാതേയും ബന്ധപ്പെടാതേയും ജീവിക്കുന്ന കുടുംബങ്ങളെ ഒന്നിപ്പിച്ച്‌ പരസ്‌പരധാരണയും സേനഹവും വളര്‍ത്തി, ഏകയോഗക്ഷേമത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും കൂട്ടായ്‌മ പരീശ്രമത്തിലൂടെ ഭൗതിക പുരോഗതി കൈവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 9-2-1984 ല്‍ പറവൂര്‍ മന്ദത്തു ചേര്‍ന്ന സമുദായിക സേനഹികളുടെ യോഗത്തില്‍ വെച്ചാണ്‌ കേരള പൊതുവാള്‍ സമാജം രൂപമെടുത്തത്‌.

സമാജത്തിന്റെ ഫൗണ്ടര്‍ മെമ്പര്‍മാര്‍ താഴെപ്പറ്റയുന്നവരാണ്‌
ടി .ആര്‍ രാമപൊതുവാള്‍ (പ്രസിഡണ്ട്‌)
എ.ആര്‍. പൊതുവാള്‍ (ജോ.സേക്രട്ടറി)
ആര്‍.ജി. പൊതുവാള്‍, പെരുവനം (ഓഡിറ്റര്‍)
ടി.സി.കെ പൊതുവാള്‍ (ജനറല്‍ സെക്രട്ടറി)
കെ.രാമകൃഷ്‌ണപൊതുവാള്‍ (ട്രഷറര്‍)

കമ്മിറ്റി അംഗങ്ങള്‍
കെ.പി.രാമകൃഷ്‌ണപൊതുവാള്‍(പാലക്കാട്‌)
ആര്‍.രാഘവപൊതുവാള്‍(അമ്പലപ്പുഴ)
എ.എന്‍ പൊതുവാള്‍(കൊല്ലം)
എന്‍.ശ്രീധരപൊതുവാള്‍(അമ്പലപ്പുഴ)
ആര്‍.മാധവപൊതുവാള്‍(കുറ്റിപ്പുറം)
ടി.സി.ബി പൊതുവാള്‍(എറാണകുളം)
പി.ജി പൊതുവാള്‍(ഷൊര്‍ണ്ണൂര്‍)
ആര്‍.എസ്‌ പൊതുവാള്‍(പാല)

1955 ലെ 12-ാമത്‌ തിരുവിതാംകൂര്‍ -കൊച്ചി സഹിതം, ശാസത്രിയ, ധര്‍മ്മ സംഘങ്ങള്‍ രജിസറ്റ്രാക്കല്‍ ആക്ട്‌ പ്രകാരം 20-06-2014 ല്‍ E.R.221/84-ാം നമ്പറായി കേരളപൊതുവാള്‍ സമാജം രജിസറ്റര്‍ ചെയ്‌ത്‌ പ്രവര്‍ത്തനമാരംഭിച്ചു.

യൂണിറ്റുകള്‍

പൂനയല്‍ ഒന്നും സംസ്ഥാനത്തെ മറ്റുജില്ലകളിലായി പതിനൊന്നും ഉള്‍പ്പെടെ സമാജത്തിന്‌ മൊത്തം 12 യൂണിറ്റുകള്‍ ഇന്നുണ്ട്‌.

എറാണകുളം ജില്ല : കൊച്ചി, പറവൂര്‍

തൃശ്ശൂര്‍ ജില്ല : തൃശ്ശൂര്‍, മുകുന്ദപുരം

പാലക്കാട്‌ ജില്ല : പാലക്കാട്‌, മണ്ണാര്‍ക്കാട്‌, ഒറ്റപ്പാലം, ചെര്‍പ്പുള്ളശ്ശേരി, പട്ടാമ്പി

മലപ്പുറം ജില്ല : മലപ്പുറം

കണ്ണൂര്‍ ജില്ല : തളിയപ്പറമ്പ്‌

ആസ്ഥാനമന്ദിരം

പാലക്കാട്‌ ജില്ലയിലെ വെള്ളിനേഴിയില്‍ പരേതനായ കരുണാകരപൊതുവാള്‍ നല്‍കിയ സ്ഥലത്താണ്‌ സമാജത്തിന്റെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്നത്‌.

നിര്‍മ്മാല്യം

സാമജത്തിന്റെ ഭരണനേതൃത്വവും ,സമുദായാങ്ങളും തമ്മില്‍ ആശയവിനിമയത്തിനും ,സമുദായത്തിലെ വളര്‍ന്നു വരുന്ന എഴുത്തുകാരെ കൈ പിടിച്ചുയര്‍ത്തുന്നതിനുമായ 1988 ല്‍ 'നിര്‍മ്മാല്യ'മെന്ന പേരില്‍ ഒരു തൈമാസിക പ്രസിദ്ധീകരിക്കുന്നത്‌ ആരംഭം മുതല്‍ അതിന്റെ മുഖം പത്രാധിപര്‍ പ്രൊഫ. R.S.പൊതുവാളാണ്‌.

പ്രവര്‍ത്തനങ്ങള്‍

സമുദായത്തിലെ അവശതയാവര്‍ക്ക്‌ ക്ഷേമപെന്‍ഷന്‍ നല്‍ക്കുക.മികച്ച വിജയം കൈവരിക്കന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പുരസ്‌ക്കാരം നല്‍ക്കുക, കലാസാഹിത്യസാമൂഹ്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുക എന്നിവ സമാജം ചെയ്യതുവരുന്നു.

വനിതാവിഭാഗം

സാമൂഹിക പ്രവര്‍ത്തനരംഗത്ത്‌ വനിതകളെ കര്‍മ്മനിരതതാക്കുന്നതിന്‌ സമാജത്തിനു കീഴില്‍ ഒരു വനിതാവിഭാഗമ പ്രവര്‍ത്തിച്ചുവരുന്നു.