കേരള പൊതുവാള്‍ സമാജം

കേരളത്തിലെ പ്രബലമായ അമ്പലവാസി സമുദായങ്ങളില്‍ ഒന്നാണ്‌ പൊതുവാള്‍ സമുദായം. പൂരാതനകാലം മുതല്‍ ക്ഷേത്രങ്ങളില്‍ ഇടയക്കകൊട്ട്‌, ചെണ്ടകൊട്ട്‌, മാലകെട്ട്‌, അടിച്ചുതളി തുടങ്ങിയ അടിയന്തിര പ്രവര്‍ത്തി നടത്തിവരുന്ന പൊതുവാള്‍ വിഭാഗം ബന്ധപ്പെട്ട ക്ഷേത്രപരിസരങ്ങളിലാണ്‌ താമസമുറപ്പിച്ചിരിക്കുന്നത്‌. കാലക്രമേണ തൊഴില്‍ തേടി നാടുവിട്ടുപോയവര്‍, കേരളത്തിനു പുറത്തും വിദേശത്തും സ്ഥിരതാമസമാക്കുകയായി അപ്രകാരം പരസ്‌പരം അറിയാതേയും ബന്ധപ്പെടാതേയും ജീവിക്കുന്ന കുടുംബങ്ങളെ ഒന്നിപ്പിച്ച്‌ പരസ്‌പരധാരണയും സേനഹവും വളര്‍ത്തി, ഏകയോഗക്ഷേമത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും കൂട്ടായ്‌മ പരീശ്രമത്തിലൂടെ ഭൗതിക പുരോഗതി കൈവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 9-2-1984 ല്‍ പറവൂര്‍ മന്ദത്തു ചേര്‍ന്ന സമുദായിക സേനഹികളുടെ യോഗത്തില്‍ വെച്ചാണ്‌ കേരള പൊതുവാള്‍ സമാജം രൂപമെടുത്തത്‌.

Events